Zygo-Ad

തലശ്ശേരിയിൽ പന്ത്രണ്ടുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്


തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയിൽ പന്ത്രണ്ടുവയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. പനിയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് കൊളശേരി നഗരാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടിക്കാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

കുട്ടി നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുട്ടിയുടെ വീട്ടിൽ മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സമീപത്തെ വീടുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷനും പൂർത്തിയാക്കിയിട്ടുണ്ട്.

നഗരസഭ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.


വളരെ പുതിയ വളരെ പഴയ