Zygo-Ad

ബി പി അബൂബക്കർ സാഹിബിന് നാടിൻ്റെ ബാഷ്‌പാഞ്‌ജലി


തലശ്ശേരി: കണ്ണൂർ ജില്ല മുസ്ലീം ലീഗിൻ്റെ മുൻ സെക്രട്ടറിയും എസ് ടി യു മുൻ ജില്ല പ്രസിഡൻ്റും നഗർ സഭാംഗവും തലശ്ശേരിയിലെ പഴയകാല രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ബി പി അബൂബക്കർ സാഹിബിന് നാടിൻ്റെ ബാഷ്‌പാഞ്‌ജലി.

 ഒരു കാലത്ത് തലശ്ശേരിയിലെ മുസ്ലീം ലീഗ് രാഷ്ട്രീയത്തിലെ ഗർജ്ജനമായിരുന്നു ബി പി . സി എച്ച് മുഹമ്മദ് കോയ സാഹിബിനോടൊപ്പം മലബാറിലെ പാർട്ടി വേദികളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

 തലശ്ശേരിയിലെ അദ്ദേഹത്തിൻ്റെ തറവാട്ടി വീട്ടിൽ ഭൗതികശരീരം കാണാൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരോധി പേർ എത്തി അന്തിമോപചാരം അർപ്പിച്ചു. 

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സി വടകര, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ കെ എ ലത്തീഫ് , കെ പി സാജു, ജാഫർ അത്തോളി, ടി സി മുഹമ്മദ്, എ കെ ആബൂട്ടി ഹാജി, കെ സി അഹമ്മദ്, എൻ മഹമ്മൂദ്, എൻ അഹമ്മദ് മാസ്റ്റർ, ഉമ്മർ വിളക്കോട്, ബഷീർ ചെറിയാണ്ടി, എൻ മൂസ, സാഹിർ പാലക്കൽ, എം പി അരവിന്ദാക്ഷൻ, സി കെ പി മമ്മു, പി എം എസ് എ ഹുസൈൻ കോയ തങ്ങൾ മേൽമുറി, കെ ടി മമ്മി മാസ്റ്റർ, എന്നിവർ വീട്ടിലെത്തി ജനാസ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ