കൽപ്പറ്റ: സംസ്ഥാനത്ത് പാമ്പുശല്യം അതീവ ഗുരുതരമാകുന്നു. വയനാട്ടിലും ഒരാൾ മരണപ്പെട്ടു
വയനാട്ടില്‍ യുവാവിന്റെ മരണ കാരണം പാമ്പുകടിയാണെന്ന് വ്യക്തമായത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്.
മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനില്‍ (32) ആണ് വയനാട്ടില്‍ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ സുനിലിനെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നടത്തിയ വിശദമായ പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവാവിന്റെ മരണ കാരണം പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്.
