Zygo-Ad

തലശ്ശേരി മാഹി ബൈപ്പാസിൽ ലോറി അപകടം ഗതാഗതം തടസ്സപ്പെട്ടു

 


മാഹി തലശ്ശേരി മാഹി ബൈപ്പാസിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ട് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഈസ്റ്റ് പള്ളൂർ മങ്ങാട് ഭാഗത്താണ് അപകടമുണ്ടായത്. ചെങ്കല്ല് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്ക് മുന്നിലേക്ക് ബൈക്ക് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമായത്.

ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ ആക്സിൽ പൊട്ടുകയും ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ലോറിയുടെ രണ്ട് ടയറുകൾ ഊരിത്തെറിച്ചു. അപകടത്തിൽ ബൈപ്പാസിലെ സർവീസ് റോഡ് പൂർണ്ണമായും അടഞ്ഞു. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം പാതയിൽ കുടുങ്ങിക്കിടന്നു.

നിലവിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾ ചൊക്ലി മേക്കുന്നി മല വഴി തിരിച്ചുവിടുകയും ചെയ്തു. കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റോഡിൽ നിരന്നു കിടക്കുന്ന ചെങ്കല്ലുകൾ മാറ്റിയാൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.


വളരെ പുതിയ വളരെ പഴയ