Zygo-Ad

പ്രിയദർശിനി യൂത്ത് ക്ലബ്ബ് സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

 


തലശ്ശേരി : കൊടുവള്ളി പ്രിയദർശിനി യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വി ഡി സതീശൻ സർക്കാർ അധികാരമേൽക്കുന്നതിൽ ആഹ്ലാദം പങ്ക് വെച്ച് വാമൽ ക്ഷേത്രത്തിന് സമീപം സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

    പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. യു സിയാദ് സ്വാഗതം പറഞ്ഞു . എൻ മഹമൂദ് അധ്യക്ഷത വഹിച്ചു.

മണ്ണയാട് ബാലകൃഷ്ണൻ, കെ സുരേശൻ, ഉച്ചുമ്മൽ ശശി, കെ ഇ പവിത്ര രാജ്, സി എം സുധിൻ, എൻ അഷറഫ്, എം എം വിനോദൻ,എം വി ജിജേഷ്, സന്തോഷ് കുമാർ കെ വി ആർ , ഇ സജിൻ, സജിത്ത് കെ, തുഷാർ കെ, സി ശിഖ, കെ ആർ രാജേഷ്, എൻ റിജു, ധനേഷ് എ,തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ