Zygo-Ad

ധർമ്മടത്തു വ്യാപകമായി അക്രമം: അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് ആരോപണം, കോൺഗ്രസ് ബൂത്ത് ഏജന്റ് പ്രഭാകരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ


ധർമ്മടം: ധർമ്മടത്തു വ്യാപകമായി അക്രമം. ധർമ്മടം നിയോജക മണ്ഡലത്തിലെ കീഴത്തൂർ കുഴിയിൽ പീടികയിൽ കോൺഗ്രസ് പ്രവർത്തകന് നേരെയാണ് അക്രമമുണ്ടായത്.

കുഴിയിൽ പീടിക പ്രഭാകരന് (70)ആണ് മർദ്ദനമേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ പ്രഭാകരനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൈലുള്ളി മൊട്ടയിൽ കോൺഗ്രസ് ബൂത്ത് ഏജന്റാണ് പ്രഭാകരൻ. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. 

സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. ബൂത്ത് നമ്പർ 70 കീഴത്തൂർ up സ്കൂളിൽ ബൂത്ത് ഏജൻ്റിന് ഒപ്പം ബൂത്ത് സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അക്രമം ഉണ്ടായത്.

വളരെ പുതിയ വളരെ പഴയ