തലശ്ശേരി: എൽ എസ് പ്രഭു മന്ദിരത്തിൽ യുഡിഎഫ് വനിതാ സംഗമം സംഘടിപ്പിച്ചു. എ ഐ സിസി വക്താവ് ഡോ. ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടിവി റാഷിദ ടീച്ചർ അധ്യക്ഷതവഹിച്ചു. സ്ഥാനാർത്ഥി സാജു കെ പി അഭിസംബോധന ചെയ്ത് സംസാരിച്ചു.
കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, വി എ നാരായണൻ, അഡ്വ. കെ എ ലത്തീഫ്, എം.പി അരവിന്ദാക്ഷൻ, നഗരസഭ കൗൺസിലർമാരായ എ ഷർമിള, റുബ്സീന സംസാരിച്ചു. കെ ലതിക സ്വാഗതവും എ വി ശൈലജ നന്ദിയും രേഖപ്പെടുത്തി
