വയനാട്: മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുത്തൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞു വീണത്.ഇന്ന് രാവിലെയാണ് സംഭവം.
ഉടൻ തന്നെ പ്രവർത്തകർ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ല. ബിപി കുറഞ്ഞതിന്റെ ഭാഗമായാണ് അദ്ദേഹം കുഴഞ്ഞു വീണതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർഥി മനസ്സിൽ അബൂബക്കറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പാലക്കാട് ഉണ്ട്.
