Zygo-Ad

പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ 4

 


​പിണറായി: ഐഎച്ച്ആർഡിയുടെ കീഴിൽ പിണറായിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും നാലിന് വൈകിട്ട് നാലിന് മുന്പ്‌ നേരിട്ടോ caspinarayi@gmail.com എന്ന ഇ-മെയിലിലോ കോളേജ് ഓഫീസിൽ എത്തിക്കണം.  യോഗ്യത: 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദവും യുജിസി നെറ്റും. 

  തസ്തിക, തീയതി, സമയം എന്നിവ യഥാക്രമം: അസി. പ്രൊഫസർ ഇൻ കംപ്യൂട്ടർ സയൻസ് - ഏഴിന് രാവിലെ പത്തിന്, അസി. പ്രൊഫസർ  ഇലക്ട്രോണിക്സ് - ഏഴിന് പകൽ ഒന്നിന്, അസി. പ്രൊഫസർ  ഇംഗ്ലീഷ് - ഏഴിന് പകൽ മൂന്നിന്, അസി. പ്രൊഫസർ  കോമേഴ്സ് - 13ന് രാവിലെ പത്തിന്, അസി. പ്രൊഫസർ  മാത്തമാറ്റിക്‌സ് - 14 ന് രാവിലെ പത്തിന്, അസി. പ്രൊഫസർ  ഹിന്ദി - 14 ന് പകൽ ഒന്നിന്, അസി. പ്രൊഫസർ   മലയാളം - 14ന് പകൽ മൂന്നിന്. മുൻകൂട്ടി അപേക്ഷിക്കാത്ത ഉദ്യോഗാർഥികളെ  പരിഗണിക്കില്ല. ഫോൺ: 0490 2384480, 8547005073. 





വളരെ പുതിയ വളരെ പഴയ