തലശ്ശേരി: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കം അവസാനിപ്പിക്കുക, മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ക്യാമ്പസുകളിലെ വംശീയാതിക്രമങ്ങൾ തടയുന്നതിനായി രോഹിത് വെമുല ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് എ പി അജ്മൽ, മണ്ഡലം കമ്മിറ്റി അംഗം സാജിദ് കോമത്ത് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി കെ വി സ്വാലിഹ് സ്വാഗതം ആശംസിച്ചു.
