പുതിയ സ്റ്റാൻഡ് ക്ലോക്ക് ടവർ പരിസരത്തെ ചായക്കടയ്ക്കും, സമീപത്തെ രണ്ട് ബത്തക്ക ജ്യൂസ് കടകൾക്കും ശുചിത്വ നിലവാരം ത്രിപ്തികരം അല്ലാത്തതിനാൽ നഗരസഭ ആരോഗ്യ വിഭാഗം ന്യുനതാ നോട്ടീസ് നൽകി.
പരിശോധനാ സമയത്ത് കടകളും പരിസരവും ശുചിത്വമില്ലാതെയും, കുടിവെള്ള പരിശോധന ഫലം, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തി.
പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജിന കെ , അനിൽ കുമാർ വിലങ്ങിൽ , കുഞ്ഞിക്കണ്ണൻ പി എന്നിവർ പങ്കെടുത്തു.
ഹെൽത്ത് സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ സി ഒ ട്ടി ഷബീർ, ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി എന്നിവർ നേതൃത്തം നൽകി.
