തലശ്ശേരി: നാലര പതിറ്റാണ്ട് കാലം സാമൂഹിക വിദ്യാഭ്യാസ, രംഗത്ത് സേവന പ്രവർത്തനങ്ങളുടെ പ്രയാണം നടത്തി വരുന്ന എം.എസ്.എസ്സിന്റെ സ്ഥാപക ദിനത്തിൽ തലശ്ശേരി യൂണിറ്റ് മാനവികത എന്ന വിഷയത്തിൽ സൗഹൃദ സംഭാഷണ പരിപാടി സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ കാരായി ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്തു.
മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മാനവികതയുടെ ഏറ്റവും വലിയ പാഠമെന്ന് സംഭാഷണത്തിൽ പങ്കെടുത്തവർ അടി വരയിട്ടു പ്രഖ്യാപിച്ചു.
പ്രൊഫസർ:എ.പി.സുബൈർ ആമുഖ ഭാഷണം നിർവഹിച്ചു. എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്.അഡ്വ: പി.വി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ: ഷീല, നാരായണൻ പുതുക്കുടി, ചുരായി ചന്ദ്രൻ, ചാലക്കര പുരുഷു, എം.സന്തോഷ്, എഞ്ചിനീയർ പി. അബ്ദുൽ റസാക്ക്, എം.സക്കരിയ, എന്നിവർ സംസാരിച്ചു. വി.കെ.മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
പടം: മുസ്ലിം സർവീസ് സൊസൈറ്റി തലശ്ശേരിയിൽ നടത്തിയ മാനവിക സദസ്സ് മുൻസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
