Zygo-Ad

ഷാഫി പറമ്പിലും സാജു കെ.പിയും അണിനിരന്നു; തലശ്ശേരിയിൽ യുഡിഎഫ് കൊട്ടിക്കലാശം


തലശ്ശേരി: ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിനിർത്തി യുഡിഎഫ് സ്ഥാനാർത്ഥി സാജു കെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആവേശകരമായ സമാപ്തി.

 ബാൻഡ് മേളങ്ങളുടെയും ഡിജെയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥി സാജു കെ.പി.യും ഷാഫി പറമ്പിൽ എംപിയും കൊട്ടിക്കലാശത്തിന് എത്തിയത്.

കൊട്ടിക്കലാശത്തിന് മുന്നോടിയായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹന റാലിയും സംഘടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എൻ. മഹ്മൂദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഷാഫി പറമ്പിൽ എംപി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഇൻചാർജ് അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. ടി. ആസഫലി, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, വി.എ. നാരായണൻ, ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, സി.കെ.പി. മമ്മു, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, സുരേഷ് ബാബു, സി.കെ.പി. റയീസ്, റഷീദ് തലായി, ഷാജി എം. ചൊക്ലി, രജീഷ്, തഫ്ലീം മണിയാട്ട്, ജംഷീർ മഹ്മൂദ്, അഫ്സൽ മട്ടാമ്പ്രം, എൻ. മൂസ, രഹിതാദ് മൂഴിക്കര, വി. ജലീൽ, കെ.സി. ഷബീർ, ടി.വി. റാഷിദ തുടങ്ങിയ നേതാക്കൾ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ