തലശ്ശേരി: എൻഡിഎ തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർഥി നിധീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം തലശ്ശേരി നഗരത്തെ ഇളക്കിമറിച്ചു. എരഞ്ഞോളി, കതിരൂർ, കൊളശ്ശേരി, ന്യൂ മാഹി തുടങ്ങിയ സ്ഥലത്തു നിന്നും ഡിജെ അകമ്പടിയോടെ വിവിധ വാഹനങ്ങളിലായി വനിതകൾ അടക്കമുളള പ്രവർത്തകർ തലശ്ശേരി രാമകൃഷ്ണ മന്ദിര പരിസരത്ത് എത്തിച്ചേർന്നു.
കൊട്ടിക്കലാശം ബിജെപി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എംപി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു എംഎം റോഡ് വഴി പുതിയ ബസ്റ്റാൻഡിൽ എത്തിച്ചേർന്ന പരിപാടിയിൽ നിരവധി കാഴ്ചക്കാരും പങ്കാളിയായി.
അഡ്വ.വി.രത്നാകരൻ, എ. സജീവൻ, കെ. ലിജേഷ്, സന്തോഷ് ഒടക്കാത്ത്, കെ. അനിൽകുമാർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി


