ധർമ്മടം. ഈ വർഷത്തെ എം.പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തു.
11111 രൂപ അടങ്ങുന്ന പുരസ്കാരത്തിന് ജില്ലയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകനും ധർമ്മടം ഗവ. മാപ്പിള യു പി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകനുമായ കരിയാട്ടെ കെ. വിജയൻ മാസ്റ്ററെയാണ് തിരഞ്ഞെടുത്തത്.
വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധി മാർഗ്ഗ പ്രചാരകനും ഡയറ്റ് പ്രിൻസിപ്പലുമായിരുന്ന എം.പി. ബാലകൃഷ്‌ണൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി എം.പി. ബി അനുസ്‌മരണ സമിതി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.
2007 ൽ വെറും 10 വിദ്യാർഥികളുമായി പൂട്ടലിൻ്റെ വക്കിലെത്തിയ സർക്കാർ വിദ്യാലയത്തെ തൻ്റെ 12 വർഷത്തെ സേവനത്തിലൂടെ 260 വിദ്യാർഥികളുള്ള മികച്ച വിദ്യാലയമായി വളർത്തിയെടുത്തത് പരിഗണിച്ചാണ് പുരസ്‌കാരം.
ഈ മാസം അവസാനം നടക്കുന്ന എം. പി. ബാലകൃഷ്ണൻമാസ്റ്റർ അനുസ്മരണ ചടങ്ങിൽ കല്പറ്റ നാരായണൻ പുരസ്‌കാരം സമ്മാനിക്കും
