Zygo-Ad

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ - പിൻവലിക്കുവാൻ കേന്ദ്രസർക്കാർ സന്നദ്ധമാകണം:സംയുക്ത മുസ്ലിം ജമാഅത്ത്.

 


തലശ്ശേരി : വിദ്യാഭ്യാസ - ആരോഗ്യം - പുനരധിവാസം തുടങ്ങിയ സാമൂഹിക സേവന മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കുവാൻ കേന്ദ്രസർക്കാർ സന്നദ്ധമാകണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് എ കെ ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കോടതി ബദരിയ്യ മസ്ജിദ്, ചേറ്റംകുന്ന് മസ്ജിദുസ്സലാം എന്നിവയുടെ പ്രസിഡന്റായിരുന്ന കെ മമ്മൂട്ടി എൻജിനീയറുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രൊഫ. യു സി അബ്ദുൽ മജീദ്, കെ പി നജീബ്, മൂസക്കുട്ടി തച്ചറക്കൽ, സി കെ പി അബ്ദുൽ റഹ്മാൻ കേയി, പി സമീർ, എ കെ മുസമ്മിൽ, സി കെ പി മമ്മൂ, ജവാദ് അഹമ്മദ്, എ കെ സക്കറിയ, കെ പി മുഹമ്മദ് റഫീഖ്, സി കെ പി മുഹമ്മദ് റഈസ്, അബ്ദുൽ മന്നാൻ പി, കെ പി നിസാർ, സി ഇഖ്ബാൽ, ബി മുഹമ്മദ് ഫസൽ, പി ഇർഷാദ്, സി കെ അബ്ദുൽ അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ സ്വാഗതവും ട്രഷറർ എം ഫൈസൽ ഹാജി നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ