Zygo-Ad

ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സൗദിയിലേക്ക് പുറപ്പെട്ടു


 കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സൗദി അറേബ്യയിലേക്ക് തിരിച്ചു. കേരളത്തിൽ നിന്നുള്ള 53 അംഗ സംഘമാണ് തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങളും മാർഗനിർദേശങ്ങളും നൽകാനായി പുറപ്പെട്ടത്.

ഗഫൂർ പുന്നാടിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 26 പേർ മക്കയിലും 27 പേർ മദീനയിലുമാണ് സേവനം ചെയ്യുക. മൂന്ന് മാസത്തെ സേവനത്തിന് ശേഷം സംഘം നാട്ടിലേക്ക് മടങ്ങും. തീർത്ഥാടകരുടെ ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സംഘം നേതൃത്വം നൽകും.


വളരെ പുതിയ വളരെ പഴയ