തലശ്ശേരി : പ്രവാസി മലയാളി കുടുംബങ്ങൾക്ക് താങ്ങായി ദുബൈ കെഎംസിസി നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള മരണാനന്തര ധനസഹായം വിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ അന്തരിച്ച കതിരൂരിലുള്ള വ്യക്തിയുടെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര മുസ്ലിം ലീഗ് കതിരൂർ പഞ്ചായത്ത് ജന സെക്രട്ടറി ദാവൂദ് കതിരൂരിനു കൈമാറി.
പ്രവാസി മലയാളികളുടെ ഇടയിൽ വലിയ സ്വാധീനമുള്ള ഈ പദ്ധതി സാധാരണ പ്രവാസി കുടുംബങ്ങൾക്ക് വലിയ തണലും ആശ്വാസവും നൽകുന്നതാണെന്ന് റഹ്‌ദാദ് മൂഴിക്കര പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ എൻ മഹമൂദ് യോഗം ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ ടി പി ഷാനവാസ്, കെ എം മഹ്മൂദ്, പി പി മുഹമ്മദ് ഷാജിർ, പി സി ഇസ്മയിൽ, യൂസഫ് കോമത്ത്, എ പി എം ഖാലിദ്, ടി പി ഹമീദ്, ടി കെ യൂസഫ്, അബ്ദുൽ റഷീദ് പൊന്ന്യം, ചേരിമ്മൽ ഉസ്മാൻ, പി ആസാദ്, വി സി അസീസ് എന്നിവർ സംബന്ധിച്ചു.
