തലശേരി: നങ്ങാറത്ത്പീടികയിൽ ഇടിമിന്നലേറ്റ് പശു ചത്തു. ഹിന്ദിവിദ്യാലയത്തിന് സമീപം താമസിക്കുന്ന ജി. ബാലന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്.
വെള്ളിയാഴ്ച വൈകിട്ട് 6.10 ഓടെ പ്രദേശത്ത് അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വാർഡ് കൗൺസിലർ രാജീവ് കുമാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയ്ക്കൊപ്പം മിന്നൽ ഭീഷണി തുടരുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
