ചെറുവത്തൂർ സ്വദേശി കെ.പി. സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശി സുഹൈൽ പി.കെ (40) എന്നിവരെയാണ് കണ്ണൂരിൽ നിന്നും മലപ്പുറത്തു നിന്നുമായി പോലീസ് പിടികൂടിയത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സിദ്ദിഖ്. പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് സുഹൈൽ. വാതിലുകൾ തകർത്ത് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും ആണ് പ്രതികളെ കണ്ടെത്തിയത്.
മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ തിരിച്ചറിയാൻ പോലീസിന് സാധിച്ചു. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചത് അന്വേഷണത്തിന് നിർണ്ണായകമായി. തലശ്ശേരി എഎസ്പി നന്ദഗോപൻ എം. ഐപിഎസ്, ധർമ്മടം സ്റ്റേഷൻ ഇൻസ്‌പെക്ടർ അഗേഷ് കെ. എന്നിവരുടെ നിർദ്ദേശപ്രകാരം ധർമ്മടം എസ്ഐ ഷജീം ജെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
