Zygo-Ad

ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂം: സിസിടിവി ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

 


തലശ്ശേരി: തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമുകളിൽ സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. ഹാർഡ് ഡിസ്കിലെ മെമ്മറി പൂർത്തിയായതിനെ തുടർന്നാണ് നടപടി.

ഹൈ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ സ്റ്റോറേജ് പരിധി വേഗത്തിൽ അവസാനിച്ചതായി സാങ്കേതിക വിഭാഗം അറിയിച്ചിരുന്നു. തുടർന്ന് വരണാധികാരികൾ സ്ഥാനാർത്ഥികളെയും പ്രതിനിധികളെയും വിവരം അറിയിക്കുകയും അവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഹാർഡ് ഡിസ്ക് മാറ്റുകയുമായിരുന്നു.

ഹാർഡ് ഡിസ്ക് മാറ്റുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ പഴയ ഹാർഡ് ഡിസ്ക് പോലീസ് സുരക്ഷയോടെ ട്രഷറിയിലേക്ക് മാറ്റിയതായി വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ചുമതലയുള്ള തലശ്ശേരി സബ് കലക്ടർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ