Zygo-Ad

മുഖാമുഖത്തിൽ വികസന സ്വപ്നങ്ങളും പോരായ്മകളും പങ്കുവച്ച് നിയോജക മണ്ഡലം സ്ഥാനാർത്ഥികൾ


തലശ്ശേരി : സ്റ്റേഹവും ഹൃദയബന്ധവും വിരിയുന്ന, ജാതി, മത, പക്ഷപാതിത്വമില്ലാത്ത രാഷ്ടിയമാണ് ഇവിടെ വേണ്ടതെന്നും യഥാർത്ഥ രാഷ്ട്രിയക്കാർ ബോംബ് എറിയില്ലെന്നും യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.പി.സാജുവിന്റെ ഒളിയമ്പ്. 

വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതിക രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലശ്ശേരിക്ക്  അനിവാര്യമാണ്. താന്‍ ഏറ്റവും കൂടുതല്‍ ഉന്നല്‍ കൊടുക്കുന്നത് കുട്ടികള്‍ക്ക് നിലവാരമുള്ള കോഴ്‌സുകള്‍ കൊടുക്കുന്ന സംവിധാനങ്ങളാണ്. 

ചരിത്ര പ്രാധാന്യമുള്ള തലശ്ശേരിയെ അതിന്റെ പ്രാധാന്യത്തോടു കൂടി നില നിര്‍ത്താന്‍ ഈ നാട്ടില്‍നിന്നും ജയിച്ചു പോയ ആളുകള്‍ എന്തു ചെയ്തു എന്നുള്ളത് ഈ നാട്ടിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സാജു ചോദിച്ചു. തലശ്ശേരിയുടെ പ്രാധാന്യം നിലനിര്‍ത്തേണ്ടതുണ്ട്. 

മുന്‍കാലങ്ങളില്‍ ഉണ്ടായാരുന്ന വ്യാപര കേന്ദ്രങ്ങള്‍ തലശ്ശേരിയില്‍ നിന്നും പറിച്ചു നടപ്പെടുകയാണ്. തലശ്ശേരിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഇതു വരെ ഇവിടെ നിന്നും വിജയിച്ചു പോയ ആളുകള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സാജു പറഞ്ഞു.

എൽ.ഡി.എഫിന് മൂന്നാം ഊഴം ഉറപ്പാണെന്നും തലശ്ശേരിയിൽ കഴിഞ്ഞ തവണ ഇടത് പക്ഷം നേടിയതിനേക്കാൾ കൂടുതൽവോട്ട് ഇത്തവണ കിട്ടുമെന്നും പര്യടനം രണ്ടാം ഘട്ടത്തിലെത്തുമ്പോൾ ഏറെ ആവേശമാണ് വോട്ടർമാരിൽ കാണാനാവുന്നതെന്നും സ്ഥാനാർത്ഥി കാരായി രാജന്റെ പ്രതികരണം. 

 അക്രമ രാഷ്ട്രീയത്തിന് അതീതമായി വികസന രാഷ്ട്രിയമാണ് ബി.ജെ.പിയുടെതെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി ഒ. നിധീഷ്.

തലശ്ശേരി പ്രസ് ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരകലൈബ്രറിയും സംയുക്തമായി  പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ മൂന്ന് മുന്നണികളുടെയും വികസന സ്വപ്നങ്ങളും നിലനിൽക്കുന്ന പോരായ്മകളും സ്ഥാനാർത്ഥികൾ പങ്കു വച്ചു. 

പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എൻ. സിറാജുദ്ദീൻ സ്വാഗതവും ട്രഷറർ പാലയാട് രവി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ