Zygo-Ad

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെവിട്ടു


തലശ്ശേരി: ഭാര്യയെ കിടപ്പു മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ഭർത്താവിനെ കോടതി വെറുതെ വിട്ടു. മാവിലായി യു.പി സ്‌കൂളിനു സമീപമുള്ള പ്രദീപത്തില്‍ പനത്തറ പ്രദീപനെ (52) ആണ് തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ് തോമസ് വെറുതെ വിട്ടത്.

മാവിലായി കുഴിക്കലായി പനത്തറ വീട്ടില്‍ ശ്രീലത (43) ആണ് കൊല്ലപ്പെട്ടത്. 2018 ജൂണ്‍ 27ന് പുലർച്ചെയായിരുന്നു സംഭവം. കിടപ്പു മുറിയില്‍ കൊടുവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. മൂത്ത മകളുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

വളരെ പുതിയ വളരെ പഴയ