തലശ്ശേരി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സാജു കെ.പിയുടെ തലശ്ശേരി നിയോജക മണ്ഡലം പര്യടനം 2 ന് കാലത്ത് 8.30 ന്
സൈദാർ പള്ളിയിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്യും.
9.30 ചക്യത്ത് മുക്ക്, 9 50 ന് ടെലി ഹോസ്പിറ്റൽ വഴി 10. 10 ന് പിലാക്കൂൽ, ജൂബിലി റോഡ് 10.30, കീഴന്തിമുക്ക് 10. 50, ചിറക്കര 11.10, കണ്ണോത്ത് പള്ളി 11.30, ലോട്ടസ് 11. 50, ടൗൺ ഹാൾ 12.10, ഓവർ ബ്രിഡ്ജ് വഴി 12 20, കുയ്യാലി മരക്കമ്പനി വഴി 12.30, ചേറ്റം കുന്ന് 1240 , വീനസ് കോർണർ 12. 40.
മട്ടാമ്പ്രം ഇന്ദിരാ പാർക്കിൽ നിന്നും ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന റോഡ് ഷോയിൽ
കോൺഗ്രസ് പ്രവർത്ത സമിതി അംഗം കെ സുധാകരൻ എം പി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവറലി തങ്ങൾ എന്നിവരും സംബന്ധിക്കും. തുടർന്ന് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് പൊതു സമ്മേളനവും സമാപന സമ്മേളനവു൦ നടക്കും.
