കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
ദിവ്യയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പത്ത് പവൻ വരുന്ന സ്വർണം, ഡയമണ്ട് കമ്മല്‍, 30000 രൂപ എന്നിവ മോഷണം പോയി.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവ്യയും കുടുംബവും തൃശ്ശൂരില്‍ പോയ സമയത്താണ് മോഷണം നടന്നത്.
