Zygo-Ad

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ അക്രമം: സിപിഎം ആണെന്ന് ആരോപണം


തലശ്ശേരി: ഒളവിലത്ത് യുഡിഎഫ് പ്രവർത്തകന് നേരെ അക്രമം.സിപിഎം ആണെന്ന് ആരോപിച്ചു.

തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സബാദ് സി വി യെ കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. 

ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ കാറിൻ്റെ ഡോർ വലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞെരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യ വർഷം ചൊരിയുകയുമായിരുന്നുവത്രെ. സബാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 

 മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ് സബാദ്.

വളരെ പുതിയ വളരെ പഴയ