Zygo-Ad

ലോട്ടറി നമ്പർ വെട്ടിയൊട്ടിച്ച് തട്ടിപ്പ്; തലശേരിയിൽ വയോധികനായ വിൽപ്പനക്കാരനെ കബളിപ്പിച്ചു

 


തലശേരി: ലോട്ടറി ടിക്കറ്റിലെ നമ്പർ വെട്ടിയൊട്ടിച്ച് വ്യാജ സമ്മാനമെന്ന വ്യാജേന വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചു. എരഞ്ഞോളി ചുങ്കം കുടക്കളത്തെ ആയിമ്മൽ പറമ്പത്ത് എ. ഹരീശനാണ് (65) ഈ ക്രൂരമായ തട്ടിപ്പിന് ഇരയായത്. ഇരുകാലുകൾക്കും അസുഖമുള്ള ഹരീശൻ കഴിഞ്ഞ 30 വർഷമായി തലശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയാണ്.

കഴിഞ്ഞദിവസം നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിക്ക് 1000 രൂപ സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരൻ ഹരീശനെ സമീപിച്ചത്. സമ്മാനത്തുകയിൽനിന്ന് 200 രൂപയുടെ നാല് പുതിയ ടിക്കറ്റുകൾ എടുത്ത ശേഷം ബാക്കി 800 രൂപ ഇയാൾ കൈക്കലാക്കി. ഹരീശന്റെ കൈവശം പണമില്ലാത്തതിനാൽ പരിചയക്കാരനിൽ നിന്ന് കടം വാങ്ങിയാണ് ഈ തുക നൽകിയത്.

പിന്നീട് ലോട്ടറി ഏജൻസിയിൽ ടിക്കറ്റ് മാറാൻ നൽകിയപ്പോഴാണ് നമ്പറുകൾ അതിവിദഗ്ധമായി വെട്ടിയൊട്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. കഷ്ടപ്പെട്ട് ഉപജീവനം നടത്തുന്ന വയോധികനെ കബളിപ്പിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.




വളരെ പുതിയ വളരെ പഴയ