Zygo-Ad

ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്: രണ്ട് പ്രതികൾ എടച്ചേരി പൊലീസിന്റെ പിടിയിൽ

 


എടച്ചേരി: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോവുകയും പണം കവരുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണവം സ്വദേശി തൈക്കണ്ടിയിൽ എൻ. നിഖിൽ (30), പത്തായക്കുന്ന് സ്വദേശി കെ.കെ. ജിതിൻ (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കവർന്നു. പരാതി ലഭിച്ച ഉടൻ തന്നെ എടച്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ശാസ്ത്രീയമായ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. എടച്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത് 



വളരെ പുതിയ വളരെ പഴയ