Zygo-Ad

തലശ്ശേരി ജനറൽ ആശുപത്രിയിൽ അത്യാധുനിക അത്യാഹിത വിഭാഗം സജ്ജം; സ്പീക്കർ എ.എൻ. ഷംസീർ ഇന്ന് ഉദ്ഘാടനം ചെയ്യും


 തലശ്ശേരി: വിപുലമായ സൗകര്യങ്ങളോടെ ആധുനിക രീതിയിൽ സജ്ജീകരിച്ച തലശ്ശേരി ജനറൽ ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗം ഇന്ന് (മാർച്ച് 2, തിങ്കൾ) പ്രവർത്തനമാരംഭിക്കും. രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാ റാണി (കാരായി ചന്ദ്രശേഖരൻ) ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും.

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമാണ് പുതിയ കാഷ്വാലിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. അഡ്മിഷൻ കൗണ്ടർ, റിസപ്ഷൻ, പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇതിനോട് അനുബന്ധിച്ചുണ്ട്.

പ്രത്യേകതകൾ:

 * ട്രയേജ് സിസ്റ്റം: രോഗികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ചികിത്സ നൽകുന്ന രീതിയാണിത്.

 * റെഡ് സോൺ: അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കായി 4 ബെഡുകൾ, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനം.

 * മറ്റ് വിഭാഗങ്ങൾ: യെല്ലോ സോണിൽ 5 ബെഡുകളും ഗ്രീൻ സോണിൽ 6 ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

 * ശിശുപരിചരണം: കുട്ടികളുടെ പ്രത്യേക പരിചരണത്തിനായി ഒരു ബെഡും ഇവിടെ നീക്കിവെച്ചിട്ടുണ്ട്.

മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് പുതിയ എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്.




വളരെ പുതിയ വളരെ പഴയ