Zygo-Ad

തലശേരിയുടെ രുചിപ്പെരുമയിലേക്ക് ഇനി മഞ്ഞോടിയും; മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു


 തലശേരി: 'സുരക്ഷിത ഭക്ഷണം സുന്ദര ജീവിതം' എന്ന ലക്ഷ്യത്തോടെ മഞ്ഞോടിയിൽ ആരംഭിച്ച മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഭക്ഷണത്തിനായി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുന്നവരാണ് മലയാളികളെന്നും, ജനങ്ങൾക്ക് മികച്ച ഭക്ഷണം നൽകി ഈ സംരംഭം വൻ വിജയമാക്കണമെന്നും സ്പീക്കർ പറഞ്ഞു. ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റാണിത്.

തലശേരി നഗരസഭയുടെ കെട്ടിടത്തിൽ ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് കഫേ ഒരുക്കിയിരിക്കുന്നത്. ഊണും മീൻകറിയും കൂടാതെ ചെമ്മീൻ റോസ്റ്റ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കടൽ വിഭവങ്ങളും ഇവിടെ ലഭ്യമാകും. അഞ്ച് മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വി. സതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. അഷറഫ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ