തലശ്ശേരി : എരഞ്ഞോളി പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വടക്കുമ്പാട് മഹല്ല് ഖത്തീബ് അമീൻ ശഫീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ കെ ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി അസീസ് വടക്കുമ്പാട് മുഖ്യപ്രഭാഷണം നടത്തി.
യു ഡി എഫ് എരഞ്ഞോളി പഞ്ചായത്ത് ചെയർമാൻ സുശീൽ ചന്ദ്രോത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് മനോജ് നലാംകണ്ടത്തിൽ , എകെ നസീർ , ടി ഷഫീർ,ടി ഫസൽ, ഹമീദ് ചന്ദ്രിക, കെ കെ അഫ്രീദ്, എകെ യാസീൻ , സന ഉൽഹഖ് സി തുടങ്ങിയവർ സംസാരിച്ചു
