Zygo-Ad

അവശനിലയിൽ കണ്ടെത്തിയ നാടോടി സ്ത്രീക്ക് തുണയായി ആരോഗ്യ പ്രവർത്തകരും പോലീസും



തലശ്ശേരി: പുതിയ ബസ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ നാടോടി സ്ത്രീക്ക് രക്ഷകരായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും. 

ശാരീരികമായി അതീവ ഗുരുതരാവസ്ഥയിൽ ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞിരുന്ന ഇവരെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റജിന, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്.

തുടർന്ന് ഉടൻ തന്നെ പോലീസിനെയും 108 ആംബുലൻസ് സേവനത്തെയും വിവരം അറിയിക്കുകയും ഇവരുടെ സഹായത്തോടെ സ്ത്രീയെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ ആശുപത്രിയിൽ ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണ്.

കൃത്യസമയത്ത് ഇടപെടൽ നടത്തി ചികിത്സ ഉറപ്പാക്കിയ ആരോഗ്യപ്രവർത്തകരെയും പോലീസിനെയും നാട്ടുകാർ അഭിനന്ദിച്ചു.

വളരെ പുതിയ വളരെ പഴയ