തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. വിവരം ലഭിച്ച ഉടൻ കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്തി പരിശോധന നടത്തി.
കോംപ്ലക്സിലെ അകവും പുറവും പരിസരങ്ങളും അരിച്ചു പെറുക്കി തിരഞ്ഞെങ്കിലും, അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
സീനിയർ സി.പി.ഒ. നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പോലിസ് നായ ലൌലിയാണ് സ്ഫോടക വസ്തുക്കൾ തിരഞ്ഞത് - എ.എസ് ഐ. ബിനിഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻരാജ്, ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. നേരത്തെയും ബോംബു ഭീഷണി ഉണ്ടായിരുന്നു.
