തലശ്ശേരി: ചാലിൽ കൈവട്ടം ഏറിയ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഏരിയയിലെ എല്ലാ വിഭാഗത്തിൽ പെട്ട 300 പരം കുടുംബങ്ങൾക്ക് പെരുന്നാൾ സ്നേഹ സമ്മാനം നൽകി.
സമ്മാനം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ കെ സി അഹമ്മദ് മുനിസിപ്പൽ വാർഡ് കൗൺസിലർ ടി എം റുബ്സീനക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഏരിയ മുസ്ലിം ലീഗ് കൺവൻഷൻ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി കെ പി മമ്മു ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വി ജലീൽ, റുബ്സീന ടി.എം, എന്നിവർ പ്രസംഗിച്ചു.
സാദിഖ് പി പി, ഫാറൂഖ് പി പി, മുനീർ കെ ആർ, മുനീർ ബത്തേരി, ആശിഫ് കൊളത്തായി, അമീർ സി, ഖയ്റുന്നിസ മുനീർ, എന്നിവർ നേതൃത്വം നൽകി. പി കെ സാദിഖ് സ്വാഗതവും, മുനീർ കൈവട്ടം നന്ദിയും പറഞ്ഞു
