തലശേരി: വടക്കുമ്പാട് എസ്.എൻ. പുരത്തെ ശ്രീനാരായണ വായനശാല, ആന്റ് ഗ്രന്ഥാലയം സപ്തതി ആഘോഷ ഭാഗമായി ഞായറാഴ്ച സാംസ്കാരിക സംഗമം ഒരുക്കുന്നു.
എസ്.എൻ.പുരത്ത് പ്രത്യേകം സജ്ജമാക്കുന്ന പന്തലിൽ, മതം, മാനവികത, ഗ്രന്ഥാലയം എന്ന വിഷയത്തിൽ ചേരുന്ന സംഗമം അഡ്വ.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.
മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ മോഡറേറ്ററാവുന്ന പരിപാടിയിൽ അഡ്വ. സുരേഷ് സംസാരിക്കും. ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി.
സഹഭാരവാഹികളായ മുകുന്ദൻ മഠത്തിൽ, പനോളി രമേശൻ, പനോളി ആണ്ടി. ടി. മനോഹരൻ, സി എൻ.പ്രജിത്ത്, എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു
