തലശ്ശേരി :വനിതാ ലീഗ് ചാലിൽ കൈവട്ടം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ മീറ്റും സമസ്ത പൊതുപരീക്ഷയിൽ ഉയന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് സ്നേഹോപഹാര സമർപ്പണവും നടത്തി. ഇഫ്താർ മീറ്റ് ഉദ്ഘാടനവും സ്നേഹോപഹാര സമർപണവും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് നിർവ്വഹിച്ചു,
ചടങ്ങിൽ വനിതാ ലീഗ് പ്രസിഡന്റ് ജസ്ന പാലക്കൽ അദ്ധ്യക്ഷത വഹിച്ചു,മുനിസിപ്പൽ പ്രതിപക്ഷ നേതാവ്, ടി വി റാഷിദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി,എൻ മൂസ്സ, സാഹിർ പാലക്കൽ, മുനിസിപ്പൽ കൗൺസിലർ ടി എം റുബ് സീന,ഫൈസൽപുനത്തിൽ .,എന്നിവർ പ്രസംഗിച്ചു, മുനീർ കെ ആർ,മുനീർ കൈവട്ടം, ഷംസീർ ടി കെ,മജീദ് കെ വി, ഫാസില എം പി,സമീറ പി കെ ,ആബിദ പി,ശബ്ന,എന്നിവർ നേതൃത്തം നൽകി,ജനറൽ സെക്രട്ടറി സജ്ന പി പി സ്വാഗതവും ഖയറുന്നിസ മുനീർ നന്ദിയും പറഞ്ഞു
