തലശ്ശേരി: അൽ മദ്രസത്തുൽ മുബാറക്ക് എൽ. പി. സ്കൂളിൽ രക്ഷിതാക്കൾക്ക് 'മെഹന്തി മുബാറക്' എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു.
നിരവധി രക്ഷിതാക്കൾ മത്സരത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ എ ഷർമിള ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു.
സുൽത്താന ഒന്നാം സ്ഥാനവും ഷഫ്നാസ് രണ്ടാം സ്ഥാനവും റുമാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി. പി. ടി. എ പ്രസിഡന്റ് റബീസ്, മദർ പി. ടി. എ പ്രസിഡന്റ് ഫർസാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കൗൺസിലർ നൂറാ നാസർ,ഷെറീന ടീച്ചർ, റിയാസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. പരിപാടിക്ക് ഹെഡ്മാസ്റ്റർ നാസിഫ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിം മാസ്റ്റർ നന്ദിയും പറഞ്ഞു.
