Zygo-Ad

ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ നൂറാം വാർഷികാഘോഷം


തലശ്ശേരി:തൊണ്ണൂറ്റിഒൻപത് വർഷങ്ങൾക്ക് മുമ്പ് തലശ്ശേരി ദർശിച്ച ആത്മീയ സാംസ്ക്കാരിക ചരിത്രത്തിലെ ഒരിക്കലും മായ്ക്കാനാവാത്ത മുഹൂർത്തങ്ങളുടെ പുനരാവിഷ്ക്കാരം പോലെ നഗരത്തെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു. 

ഒരു വർഷം നീളുന്ന വിഗ്രഹ പ്രതിഷ്ഠാ ശതവാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിച്ച് പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നുമാരംഭിച്ച വിളംബര ഘോഷ യാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ലോകത്താദ്യമായി മഹാ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിഷ്ഠിതമായ

 


ജഗന്നാഥ ക്ഷേത്ര സവിധത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന് പ്രൗഢമായ തുടക്കം കുറിക്കുകയായിരുന്നു.

വാദ്യഘോഷങ്ങളും, മുത്തുക്കുടകളും പീത പതാകകളുമേന്തി നടത്തിയ വിളംബര ഘോഷ യാത്രക്ക് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ഡയറക്ടർമാരായ അഡ്വ: കെ. അജിത് കുമാർ ,രാജീവൻ മാടപ്പീടിക, സി.ഗോപാലൻ, ടി.സി. ദിലീപ്, സി.പി.സുധീർ നേതൃത്വം നൽകി.

തുടർന്ന് കണ്ണൂർ ആലാപ് ഭജൻസ് ഒരുക്കിയ ഭജൻസും അരങ്ങേറി. ഇന്ന് കാലത്ത് 10 മണിക്ക് സഹസ്ര ഗുരു പൂജായജ്ഞം' ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ, സമൂഹപ്രാർത്ഥന എന്നിവയും 12.30ന് പ്രസാദ ഊട്ടും നടക്കും.

വൈ. 4. മണിക്ക് അഡ്വ: കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്യും. സുരേശ്വരാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തും. 

ടി.വി. വസുമിത്രൻ എഞ്ചിനീയർ മുഖ്യഭാഷണം നടത്തും ഗോകർണ്ണ ക്ഷേത്രത്തിലെ പത്മരാജ് ആർ.പൂജാരി വിശിഷ്ടാതിഥിയായിരിക്കും. 

സത്യശീലൻ ചാലാട് (കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം) പി.വിനയകുമാർ (ശ്രീകണ്ഠേശ്വര ക്ഷേത്രം കോഴിക്കോട്) സംസാരിക്കും.

ചിത്ര വിവരണം: ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വിളംബര ഘോഷയാത്ര.

വളരെ പുതിയ വളരെ പഴയ