Zygo-Ad

അഡ്വ സി.കെ.ശ്രീധരന്റെ ആത്മകഥ, പുസ്തക സംവാദം നാളെ പേൾ വ്യൂ റീജൻസിയിൽ


കേരളത്തിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ സി.കെ.ശ്രീധരന്റെ ആത്മ കഥയായ ' - ജീവിതം, നിയമം, നിലപാടുകൾ എന്ന പുസ്തകത്തെ കുറിച്ചുള്ള സംവാദത്തിന് നാളെ (ചൊവ്വ) വൈകിട്ട് 4 ന് തലശ്ശേരി പേൾ വ്യൂ ഹോട്ടൽ വേദിയാവും. 

ഡിസ്ട്രിക്ട് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ. വിശ്വന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടി സ്പീക്കർ അഡ്വ.എ.എൻ.,ഷംസീർ ഉദ്ഘാടനം ചെയ്യും.

 മുൻ ന്യായാധിപനും ഇപ്പോൾ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് മുഖ്യ പ്രഭാഷണം നടത്തും.

തലശ്ശേരി ജില്ലാ ജഡ്ജ് കെ. ടി. നിസാർ അഹമ്മദ്, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, അഭിഭാഷകരായ ടി.സുനിൽകുമാർ, സി. വിനോദ് കുമാർ, ജ്യോതി ജഗദീഷ്, പി.സി. നൗഷാദ്, എൻ.ആർ. ഷാനവാസ് എന്നിവർ സംസാരിക്കും..

 അഭിഭാഷകരായഎം.എസ്.നിഷാദ്, പി.സി. നൗഷാദ്, എൻ.ആർ. ഷാനവാസ്, ആമിർ സുഹൈൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംവാദ പരിപാടികൾ വിശദീകരിച്ചു.

വളരെ പുതിയ വളരെ പഴയ