Zygo-Ad

ഇടത് മൂല്യമില്ലാത്ത ഇടത് പക്ഷമാണ് ഇന്നത്തെ നാടിൻ്റെ ശാപമെന്ന് അഡ്വ: ബി.എൻ ഹസ്ക്കർ


തലശ്ശേരി: ഇടത് മൂല്യമില്ലാത്ത ഇടത് പക്ഷമാണ് ഇന്നത്തെ നാടിൻ്റെ ശാപമെന്നും കോൺഗ്രസ്സാണ് യഥാർത്ഥ ഇടതുപക്ഷമെന്നും അഡ്വ.ബി.എൻ ഹസ്ക്കർ പറഞ്ഞു.

സംസ്ക്കാര സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരി ടൗണിൽ കാഹളം കലാസാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഭിമന്യുവിനെ വധിച്ച എസ്.ഡി.പിയുമായി കേരളത്തിലങ്ങോളമിങ്ങോളം ബാന്ധവത്തിലെത്തിയത് യാദൃശ്ചികമാണോ എന്ന് സി.പിഎമ്മുകാർ പരിശോധിക്കണം.

തലശ്ശേരിയുടെ മണ്ണിൽ രാഷ്ടീയ ക്രിമിനലുകൾക്ക് അവസരം നൽകരുതെന്നും കെ.പി സാജുവിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി എം.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ ടി.ആസഫലി, നാരായണൻ കൊയിറ്റി, സി.കെദിലീപൻ മാസ്റ്റർ, സി.പി പ്രസീൽ ബാബു, ആനന്ദ് നാറാത്ത്, കെ.പി രജിൽ എന്നിവർ സംസാരിച്ചു. മാത്യുസ് വയനാടും സംഘവും നാടൻപാട്ടുകളും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ