കോഴിക്കോട്: മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി റിമാൻ്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു. താമരശ്ശേരി ചെറുവാടി സ്വദേശി ഇർഫാനാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജഡ്ജ് ആതിര കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യക്കാരുടെ ബോണ്ടും ഒറിജിനൽ പാസ്പോർട്ടും ഹാജരാക്കിയും ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
