Zygo-Ad

തലശ്ശേരി പഴയ ബസ്റ്റാൻഡ് എം ജി റോഡിൽ ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂര ഇടിഞ്ഞു വീണു. ആളപായമില്ല.


 തലശ്ശേരി: തലശ്ശേരി പഴയ ബസ്റ്റാൻഡ് എം ജി റോഡിൽ ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂര ഇടിഞ്ഞു വീണു. ആളപായമില്ല. 

കാലത്ത് 10:30 ഓടെയാണ് സംഭവം. കെട്ടിടത്തിന് വർഷങ്ങളുടെ കാലപ്പഴക്കമുണ്ട്. കെട്ടിടത്തിന്റെ മുകൾ ഭാഗം ഓടുപാകിയ നിലയിലാണ്. ഇരു നില കെട്ടിടമാണ്. 


ഇതിന്റെ മുകളിലത്തെ നിലയുടെ മേൽക്കൂരയാണ് ഇടിഞ്ഞു വീണിരിക്കുന്നത്. സ്ഥിരമായി ആൾ സഞ്ചാരമുള്ള നടപ്പാതയോട് ചേർന്നാണ് നിരവധി കടകളുള്ള ഈ കെട്ടിടം നിലകൊള്ളുന്നത്. 

കെട്ടിടത്തിന്റെ മുകളിൽ വക്കീൽ ഓഫീസായാണ് ഉപയോഗിക്കുന്നത്. അഡ്വ: പ്രദീഷ് സി.ഒ, അഡ്വ ദിലേഷ് കുമാർ.പി എന്നിവരുടെ ഓഫീസിന്റെ മേൽക്കൂരയാണ് തകർന്നിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ