തലശ്ശേരി: നഗരസഭയുടെ ലൈസൻസ് ഇല്ലാതെയും യാതൊരു ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നതും കൂട്ടിയിട്ട് കത്തിച്ചിരുന്നതുമായ കടൽപ്പാലം പരിസരത്ത് വിവിധ ഭക്ഷണ പദാർത്ഥങ്ങൾ വില്പന നടത്തി വന്നിരുന്ന ചെറുതും വലുതുമായ 22 ഓളം ഉന്തുവണ്ടികൾ പെട്ടിക്കടകൾ തട്ടുകൾ എന്നിവ പൂർണമായും എടുത്തു മാറ്റി.
നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഒ ട്ടി ഷബീർ ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി എന്നിവർ നേതൃത്വം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ വിലങ്ങിൽ, ദിനേശ്, വീണ, കുഞ്ഞിക്കണ്ണൻ,പ്രദീപൻ, ശുചീകരണ തൊഴിലാളികൾ നഗരസഭ വാഹനങ്ങൾ തുടങ്ങിയവർ മേൽ പ്രവർത്തിയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത തട്ടുകടകൾ വ്യാപാരങ്ങൾ എന്നിവ നീക്കം ചെയ്യുന്ന പ്രവർത്തി തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
