Zygo-Ad

അണ്ടലൂർ കാവ് ഉത്സവം: ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് മാതൃകയാകാൻ ധർമ്മടം പഞ്ചായത്ത്

 


ധർമ്മടം: ഉത്തരമലബാറിലെ പ്രശസ്തമായ അണ്ടലൂർ കാവ് ഉത്സവം പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം (Green Protocol) പാലിച്ച് നടത്താൻ തീരുമാനം. തിങ്കളാഴ്ച മുതൽ കെട്ടിയാട്ടം ആരംഭിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് മാലിന്യമുക്തമായ പരിസരം ഉറപ്പാക്കാൻ ധർമ്മടം പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങളും കർമ്മരംഗത്തുണ്ടാകും.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓല കൊണ്ട് തയാറാക്കിയ ജൈവ ബിന്നുകളാണ് (വല്ലങ്ങൾ) വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്ര പരിസരത്തും ചന്തകൾക്ക് മുൻപിലും ഹരിത കർമ്മ സേന അംഗങ്ങൾ നിർമ്മിച്ച ഈ വല്ലങ്ങൾ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ഉത്സവ നഗരിയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ധർമ്മടം പോലീസ് സബ് ഇൻസ്പെക്ടർ ജെ. ഷജീം നിർവ്വഹിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പരിസ്ഥിതി സൗഹൃദമായ ആഘോഷങ്ങൾക്കാണ് പഞ്ചായത്തും ക്ഷേത്ര കമ്മിറ്റിയും മുൻഗണന നൽകുന്നത്.

 

വളരെ പുതിയ വളരെ പഴയ