Zygo-Ad

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തലശ്ശേരി നഗരസഭ ഒരുക്കിയ ചെടികൾ സാമൂഹ്യദ്രോഹികൾ പിഴുതെറിഞ്ഞു

 


തലശ്ശേരി: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തലശ്ശേരി നഗരസഭ എം.ജി റോഡിൽ വെച്ചുപിടിപ്പിച്ച ചെടികൾ സാമൂഹ്യദ്രോഹികൾ പിഴുതെറിഞ്ഞു. ചെടികൾ പിഴുതെടുത്ത് നഗരകാര്യാലയത്തിന്റെ മുറ്റത്തേക്കാണ് വലിച്ചെറിഞ്ഞത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

സമാനമായ രീതിയിൽ ദിവസങ്ങൾക്ക് മുൻപും ഇവിടെ ചെടികൾ നശിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് നഗരസഭ മുൻകൈ എടുത്ത് ചെടികൾ പുനസ്ഥാപിച്ച് പഴയ രീതിയിലാക്കിയിരുന്നു. എന്നാൽ നഗരസഭയുടെ ഈ ശ്രമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് വീണ്ടും അക്രമം നടന്നിരിക്കുന്നത്.

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ നഗരസഭ അധികൃതർ നടപടിക്കൊരുങ്ങുകയാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനാണ് നീക്കം. നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.

 

വളരെ പുതിയ വളരെ പഴയ