തലശ്ശേരി: ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള കണ്ണൂർ ചാപ്റ്റർ ഭാരവാഹികളെ കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള കണ്ണുർ ജില്ലാ ചാപ്റ്റർ ആദരിച്ചു.
കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് കെ.ഖാലിദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ചാപ്റ്റർ ജനറൽ സെക്രട്ടറി കെ.മുജീബ് റഹ്മാൻ, കെ.മുസ്തഫ, എം.കെ.അബ്ദുൽ ഖാദർ, പി.മുനീർ, എൻ.അബ്ദുൽ അലി, അയൂബ് ഇരിക്കൂർ പ്രസംഗിച്ചു.കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള കണ്ണുർ ജില്ലാ ചാപ്റ്റർ ട്രഷറർ എം.സുബൈർ മാസ്റ്റർ, കമ്മിറ്റി അംഗം കെ.കെ.കുഞ്ഞി മായൻ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്.
