തലശ്ശേരി: മുംബൈയിലെയും തലശ്ശേരിയിലെയും സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡി വി മൊയ്തീൻ കുട്ടി ഹാജിയുടെ (വാരം) നാമധേയത്തിൽ മികച്ച സാമൂഹിക പ്രവർത്തകന് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ പുരസ്കാരത്തിന് അഡ്വ. പി മഹമ്മൂദ് അർഹനായി.
തളിപ്പറമ്പ സർ സയ്യിദ് കോളേജ് മാനേജർ, കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റ്, കണ്ണൂർ ദീനുൽ ഇസ്ലാം സഭ ട്രഷറർ, ഹംദർദ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയിട്ടുള്ളത്.
₹10,001 യും പ്രശസ്തി ഫലകവുമാണ് അവാർഡ്. ജനുവരി അവസാന വാരം നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ അഡ്വ. പി വി സൈനുദ്ദീൻ, കൺവീനർ ഇഞ്ചി. ഡി വി മുഹമ്മദ് കുട്ടി, അംഗങ്ങളായ ഡി വി ആഷിഖ്, പി എം അബ്ദുൽ ബഷീർ എന്നിവർ അറിയിച്ചു.
