Zygo-Ad

തലശ്ശേരി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടറുടെ പുതിയ കാര്യാലയം ഉദ്ഘാടനം ചെയ്തു

 


തലശ്ശേരി: ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയം സ്വന്തം കെട്ടിടത്തിലേക്ക് മാറി. തലശ്ശേരി പഴയ കോടതി സമുച്ചയത്തിൽ സജ്ജമാക്കിയ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം നിർവ്വഹിച്ചു.

ഇതുവരെ പരിമിതികളോടെ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. സ്വന്തമായി ഓഫീസ് സംവിധാനം നിലവിൽ വന്നതോടെ വിജിലൻസ് കേസുകളിലെ നിയമനടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. ടി. നിസാർ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജിലൻസ് സ്പെഷ്യൽ ജഡ്ജി കെ. രാമകൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. വിശ്വൻ, വിജിലൻസ് ഉത്തരമേഖല പോലീസ് സൂപ്രണ്ട് പി. എം. പ്രദീപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിജിലൻസ് ഉത്തരമേഖല ലീഗൽ അഡ്വൈസർ ശശി ഒ. സ്വാഗതവും, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ ജിതിൻ പി. നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്കും നിയമസഹായങ്ങൾക്കും പുതിയ ഓഫീസ് സമുച്ചയം കരുത്തേകും.




വളരെ പുതിയ വളരെ പഴയ