Zygo-Ad

'പിണറായി പെരുമ 2k26' ആഘോഷങ്ങൾക്ക് തുടക്കമാകുന്നു; ജനുവരി 18 മുതൽ 21 വരെ വിവിധ പരിപാടികൾ


പിണറായി: നാടിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും വിളിച്ചോതുന്ന 'പിണറായി പെരുമ 2k26' ആഘോഷങ്ങൾക്ക് ജനുവരി 18-ന് തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വൈവിധ്യമാർന്ന നിരവധി കലാ-സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി 18-ന് വൈകുന്നേരം 6.30-ന് എം. വിജിൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജനുവരി 21 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ കക്കോത്ത് രാജൻ, കെ.യു. ബാലകൃഷ്ണൻ, പി.എം അഖിൽ, വി.വി. സന്തോഷ് കുമാർ, വി. ജനാർദ്ദനൻ, ടി.പി. രാജീവൻ എന്നിവർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ