Zygo-Ad

കൊളശ്ശേരി - എരഞ്ഞോളിപ്പാലം റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; 15 ദിവസത്തേക്ക് നിരോധനം

 


തലശ്ശേരി: റോഡ് നവീകരണ പ്രവൃത്തികളും അനുബന്ധമായ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങും (വൈദ്യുതി, ജല അതോറിറ്റി ലൈനുകളുടെ മാറ്റം) നടക്കുന്നതിനാൽ കൊളശ്ശേരി - കോമത്ത് പാറ - എരഞ്ഞോളിപ്പാലം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. നാളെ മുതൽ അടുത്ത 15 ദിവസത്തേക്കാണ് നിയന്ത്രണംq ഏർപ്പെടുത്തിയിരിക്കുന്നത്.

റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാനാണ് ലക്ഷ്യമിടുന്നത്.



വളരെ പുതിയ വളരെ പഴയ